ഇന്‍ഡോര്‍ സ്റ്റേഡിയം.

ദേശീയ ഗയിംസുമായി ബന്ധപ്പെട്ടപ്പ 1987 -ല്‍ തലസ്ഥാനമായ തിരുവനന്തപുരത്തു നിര്‍മ്മിച്ച ജിമ്മിജോര്‍ജജ് ഇന്‍ഡോര്‍ സ്റ്റേഡിയം കായികമേളകള്‍ സംഘടിപ്പിക്കുന്നതു കൂടാതെ കായിക പ്രേമികള്‍ക്കുള്ള ഒരു നിത്യപരിശീലന കേന്ദ്രം കൂടിയാണ്. സ്പോട്സ് അതോറിറ്റി ഓഫപ്പ ഇന്‍ഡ്യയില്‍ നിന്നുള്ള ഒരു കോച്ചിന്റെ നിയന്ത്രണത്തിലാണ് ഉയര്‍ന്നു വരുന്ന ബാഡ്മിന്റണ്‍ കളിക്കാര്‍ പരിശീലനം നേടുന്നത്.

കൂടാതെ ജിംനാസ്റ്റിക്സ്, റ്റക്വൊന്‍ഡൊ എന്നിവയയ്ക്കും പ്രത്യേക പരിശീലനം നല്‍കുന്നുണ്ട്. ടേബിള്‍ ടെന്നീസ് , വോളിബോള്‍, ബാസ്‌കറ്റ് ബോള്‍, ഹന്‍ഡ് ബോള്‍ എന്നിവ കളിയ്ക്കാനുള്ള സൗകര്യവും ഈ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലുണ്ട്.

അന്തര്‍ദേശീയ മത്സരങ്ങള്‍ നടത്തുന്നതിനു യോജിച്ച രീതിയില്‍ അടുത്ത കാലത്ത് ഈ സ്റ്റേഡിയത്തില്‍ നവീകരണം നടത്തുകയും ആധുനിക സൗകര്യങ്ങള്‍ കൊണ്ടു വരികയും ചെയ്തു. മുഴുവനും എയര്‍ കണ്ടീഷന്‍ ചെയ്ത് ഓരോ ആവശ്യത്തിനും അനുസരിച്ചുള്ള ലൈറ്റിംഗ് അറേജ്മെന്റും ഇവിടെയുണ്ട്. ശബ്ദ ക്രമീകരണമുള്ള ഒരു ഹാളും ഇവിടത്തെ പ്രത്യേകതയാണ്.

GET IN TOUCH