കേരളത്തിലെ കലാകായികരംഗത്തെ വികസനത്തിനും പ്രോത്സാഹനത്തിനും നേതൃത്വം നല്‍കുന്ന ഡയറക്ടറേറ്റ് ഓഫ് സ്പോട്സ് ആന്റ് യൂത്ത് അഫയേഴ്സ് (DSYA) സ്ഥാപിതമായത് 1986ലാണ്.
സംസ്ഥാനത്തെ എല്ലാവിധ കലാകായിക വിഭാഗങ്ങളുടേയും അഭിവൃദ്ധിക്കായി ഗുണമേന്മയുള്ള അടിസ്ഥാനസൗകര്യങ്ങള്‍, യുവജനക്ഷേമവുമായി ബന്ധപ്പെട്ട പരിപാടികള്‍ തുടങ്ങി കായികവുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഡയറക്ടറേറ്റ് പ്രാധാന്യം നല്‍കിവരുന്നു.
ഇതു കൂടാതെ കേരളത്തിലെ എല്ലാ കായികതാരങ്ങളും വിജയക്കൊടി പാറിയ്ക്കണമെന്ന ലക്ഷ്യത്തോടെ സ്പോട്സുമായി ബന്ധപ്പെട്ട ആധുനിക സാങ്കേതിക സൗകര്യങ്ങള്‍ ഇവിടെ ലഭ്യമാക്കാനും DSYA പരിശ്രമിക്കുന്നു.സ്പോട്സിന്റെ പ്രാധാന്യത്തെപ്പറ്റി ജനങ്ങളെ ബോധവത്ക്കരിക്കുവാനായി യുവജനങ്ങള്‍ക്ക് പരിശീലനം നല്‍കുക, സ്പോട്സിന്റെ അന്തര്‍ദേശീയതലത്തില്‍ അവരെ തയ്യാറാക്കുക എന്നിവയും DSYA-യുടെ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു.
ഉന്നതവിജയത്തിനായുള്ള Attitude Stimulated Training (ASTRA) സൗകര്യം DSYA-യുടെ നേട്ടങ്ങളുടെ കൂട്ടത്തില്‍ പരമപ്രധാനമാണ്.
ഇതു കൂടാതെ മറ്റു പല പ്രവര്‍ത്തനങ്ങളും DSYA-യുടെ നിയന്ത്രണത്തിലുണ്ട്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ലക്ഷ്യമാക്കിക്കൊണ്ട് ആരംഭിച്ച 'സ്വിം ആന്റ് സര്‍വൈവ് പ്രോഗ്രാം' അതിലൊന്നാണ്. കുട്ടികള്‍ക്ക് നീന്തലില്‍ പരിശീലനം നല്‍കി മുങ്ങിത്താഴുന്ന ജീവന്‍ രക്ഷിക്കുവാന്‍ സഹായിയ്ക്കുന്ന ഈ പരിപാടിയ്ക്ക് രാഷ്ട്രീയ ലൈഫ് സേവിങ് സൊസൈറ്റി (India) യാണ് തുടക്കം കുറിച്ചത്.
'കായിക കാല്‍വയപ്' എന്ന നൂതന പദ്ധതിയിലൂടെ കേരളത്തിലെ കുട്ടികളെ കായികരംഗത്തെത്തിക്കുവാന്‍ DSYA-യ്ക്കു കഴിയുന്നു. 5നും 12നും ഇടയ്ക്കു പ്രായമുള്ള സ്‌കൂള്‍ കുട്ടികള്‍ക്ക് ഫുട്ബോള്‍, വോളിബോള്‍, ബാസ്‌കറ്റ് ബോള്‍, ടെന്നീസ് എന്നിവയില്‍ തുടര്‍ച്ചയായ പരിശീലനം നല്‍കുക എന്നതാണ് 'കായിക കാല്‍വയ്പ്' പദ്ധതിയിലൂടെ നടപ്പാക്കുന്നത്.
വിജയകരങ്ങളായ ഇത്തരം പദ്ധതികള്‍ക്കു പുറമേ കലാരംഗത്തും പലവാഗ്ദാനങ്ങളും ഡയറക്ടറേറ്റ് നല്‍കുന്നുണ്ട്. ആധുനീക സൗകര്യങ്ങളോടു കൂടിയ നീന്തല്‍ക്കുളം, ലോംഗ്ജംപ് - ട്രിപ്പിള്‍ജംപ് എന്നിവയ്ക്കുള്ള സിന്തറ്റിക് റണ്‍ അപ് ഉള്ള പിറ്റ്, ഷട്ടില്‍ ബാഡ്മിന്റണ്‍ കോര്‍ട്ട്, Futusal,മാപ്പിള്‍തടികൊണ്ടുള്ള ഫ്ളോറിങ്ങ് തുടങ്ങി സ്പോര്‍ട്സുമായി ബന്ധപ്പെട്ടതെല്ലാം DSYA ചെയ്തു വരുന്നു. തിരുവനന്തപുരം കാര്യവട്ടത്തുള്ള ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം രാജ്യത്തെ ഏറ്റവും മികച്ച സ്റ്റേഡിയമായി തീര്‍ന്നിരിക്കുകയാണ്. കേരളത്തിലെ സാമൂഹ്യ-സാംസ്‌കാരിക പശ്ചാത്തലത്തിന്റെ ഒരു ഭാഗമാണ് സ്പോര്‍ട്സ്. കൂടാതെ ഇവിടുത്തെ കായിക പ്രതിഭകള്‍ ഇതിനു കരുത്തും നല്‍കുന്നു.
കായികമേഖലയുടെ വികസനത്തിനായി തുടക്കം മുതല്‍ പ്രവര്‍ത്തിക്കുന്നതിലൂടെ ഇതിലേക്ക് വന്‍പങ്കാളിത്തമുണ്ടാവുകയും അങ്ങിനെ സ്പോര്‍ട്സ് രംഗത്തെ ദേശീയ-അന്തര്‍ദ്ദേശീയ ബഹുമതികള്‍ കേരളത്തിലേക്കു കൊണ്ടു വരാനും കഴിയും എന്നാണ് ഡയറക്ടറേറ്റ് ഉറച്ചു വിശ്വസിക്കുന്നത്.
ഞങ്ങളുടെ വകുപ്പിന്റെ വിശദാംശങ്ങൾ കാണുന്നതിന് : ഇവിടെ ക്ലിക്ക് ചെയ്യുക