ഈ സ്പോര്‍ട്‌സ് ഹബ്ബില്‍ പ്രശസ്ത വോളിബോള്‍ താരമായ ജിമ്മി ജോര്‍ജ്ജിനു വേണ്ടിയുള്ള ഒരു ഗ്യാലറിയും ഉണ്ട്. ഇന്ത്യയുടെ എക്കാലത്തേയും മികച്ച വോളിബോള്‍ താരമായിരുന്ന ജിമ്മിേജാര്‍ജ്ജ് ലോകാദരം നേടി എന്നതില്‍ സംശയമില്ല. 32 മത്തെ വയസ്സില്‍ അകാലചരമമടഞ്ഞ ഈ താരത്തിന് അര്‍ജ്ജുന അവാര്‍ഡടക്കം പല ആംഗീകാരങ്ങളും ലഭിക്കുകയുണ്ടായി. ഇദ്ദേഹത്തിന്റെ സ്പോട്സിനോടുള്ള സമര്‍പ്പണവും വോളിബോള്‍ കളിക്കുന്ന ശൈലിയും ആരാധനകരുടെ മനസ്സിലെ മറക്കനാവാത്ത ഓര്‍മ്മയാണ്. ഇതു തന്നെയാണ് സ്പോട്സിനെ ഒരു ഹോബി എന്നതിലുപരിയായി കണ്ട് യുവജനങ്ങളെ ഇതിലേക്കു കൂടുതല്‍ ആകര്‍ഷിക്കുവാനും കാരണം.