സ്വിമ്മിംഗ് പൂള്‍

1962 ല്‍ തുടങ്ങി നഗരത്തിന്റെ അടയാളമായി മാറിയ സ്വമ്മിംഗ് പൂള്‍ ഇന്ന് സ്പോട്് ഹബ്ബിന്റെ ഭാഗമാണ്. 2015 ല്‍ അന്തര്‍ദേശീയ രീതിയില്‍ പുതുക്കിയ ഈ സ്വമ്മിംഗ് പൂള്‍ ഇന്റര്‍നാഷണല്‍ സ്വമ്മിംഗ് ഫെഡറേഷന്റെ സാങ്കേതിക നിര്‍ദ്ദേശങ്ങളും നടപ്പിലാക്കിയിട്ടുണ്ട്.

  • സ്വിമ്മിംഗ് പൂളിന്റെ വിസ്താരം 50m x 18m ല്‍ നിന്നും 50m x 25m ആയി വര്‍ദ്ധിപ്പിച്ചു.
  • പുതുക്കിയ ഫില്‍റ്റര്‍ പ്ലാന്റ്, ടോയ്ലറ്റ് വിഭാഗങ്ങള്‍, അഡ്മിനിസ്ട്രേറ്റീവ് വിഭാഗങ്ങള്‍ എന്നിവ നിര്‍മ്മിച്ചു.
  • സ്‌കോര്‍ ബോര്‍ഡ്, ടച്ച് പാഡ്, ക്ലോക്ക് തുടങ്ങി നീന്തല്‍ മത്സരങ്ങള്‍ക്കാവശ്യമുള്ള ടൈം മെഷറിംഗ് ഉപകരണങ്ങളുടെ സൗകര്യവും ഇവിടെയുണ്ട്.
  • ഓസോണ്‍ സഹായത്താല്‍ കുളം ശുദ്ധീകരിക്കുവാനുള്ള സൗകര്യം FINA യുടെ നിലവാരത്തില്‍ പുനര്‍ നിര്‍മ്മിച്ച ഡ്രൈവിംഗ് പ്ലാറ്റ്ഫോം എന്നിവയും ഇവിടുത്തെ പ്രത്യേകതയാണ്.
  • രാത്രിയിലെ മത്സരങ്ങള്‍ക്കനുയോജ്യമായ രീതിയിലുള്ള ഹൈ - മാസ്റ്റ് ലൈറ്റിംഗ് സൗകര്യവും ഇവിടെയുണ്ട്.
GET IN TOUCH