കോളേജ് സ്‌പോർട്‌സ് ലീഗ് - 2024

സ്‌പോർട്‌സ് & യൂത്ത് അഫയേഴ്‌സ് ഡയറക്ടറേറ്റും ഉന്നത വിദ്യാഭ്യാസ വകുപ്പും ചേർന്ന് "കോളേജ് സ്‌പോർട്‌സ് ലീഗ് - 2024" നടത്താൻ പോകുന്നു, അതിൽ 5 വ്യത്യസ്ത കായിക ഇനങ്ങൾ ഉൾപ്പെടുന്നു. CSL-ൻ്റെ ഔദ്യോഗിക ലോഗോ 21/11/24 ഉച്ചയ്ക്ക് 2.00 മണിക്ക് ബഹു. കായിക മന്ത്രി ശ്രീ. വി.അബ്ദുറഹിമാനും, ബഹു. ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദുവും ചേർന്ന് അനാച്ഛാദനം ചെയ്തു.

കോളേജ് സ്‌പോർട്‌സ് ലീഗിൻ്റെ ഔദ്യോഗിക കിക്ക് ഓഫ് ഔദ്യോഗികമായി ബഹു. കായിക മന്ത്രി ശ്രീ. വി. അബ്ദുറഹിമാനും ഡോ. ആർ ബിന്ദുവും (ബഹു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി) ചേർന്ന് 27/11/24 ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വച്ച് ചെയ്തു. സിഎസ്എല്ലിൻ്റെ ഭാഗമായി ഓരോ കോളേജുകൾക്കും സ്വന്തമായി സ്പോർട്സ് ക്ലബ് രൂപീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഇതനുസരിച്ച്, ഈ പദ്ധതിക്ക് കീഴിലുള്ള ആദ്യത്തെ സ്പോർട്സ് ക്ലബ്ബ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് രൂപീകരിച്ചു. യൂണിവേഴ്സിറ്റി കോളേജ് സ്പോർട്സ് ക്ലബ്ബിൻ്റെ ഔദ്യോഗിക നാമവും പരിപാടിയിൽ കോളേജ് ചെയർപേഴ്സൺ പ്രഖ്യാപിച്ചു.

GET IN TOUCH