പ്രാചീന കായിക വിനോദങ്ങള്‍

ഇന്ന് നമ്മൾ കളിക്കുന്ന ഈ കായിക വിനോദങ്ങൾക്കും ഗെയിമുകൾക്കും പിന്നിൽ സമ്പന്നമായ ചരിത്രമുണ്ട്. തുടക്കത്തിൽ അത് വിനോദം മാത്രമായിരുന്നു. പക്ഷേ, പിന്നീട് അവയ്ക്ക് വലിയ പ്രാധാന്യം കൈവന്നു. കാലം മാറിയതോടെ അവർ മത്സരബുദ്ധിയുള്ളവരായി. കർശനമായ നിയമങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തി. ചില ക്രൂഡ് ഗെയിമുകൾ ആധുനിക ഫുട്ബോൾ, ക്രിക്കറ്റ്, ബാസ്ക്കറ്റ് ബോൾ, വോളിബോൾ തുടങ്ങിയവയായി പരിണമിച്ചു. സ്പോർട്സിനും ഗെയിമുകൾക്കും ഇന്ത്യയുടെ സംഭാവന വളരെ വലുതാണ്: ഹോക്കി, ബാഡ്മിന്റൺ, പോളോ, ചെസ്സ്, ഗുസ്തി, കബഡി, ബോൾ ബാഡ്മിന്റൺ, ഖോ ഖോ. ഇന്നും ഇന്ത്യൻ ഗ്രാമങ്ങളിൽ പഴയകാലത്തെ ചില കളികൾ കളിക്കാറുണ്ട്. ഈ ഗെയിമുകൾ മഹത്തായ ഒരു ഭൂതകാലത്തിലേക്ക് വെളിച്ചം വീശുന്നു.

 • ഗോലി കളിOpen or Close

  ഇംഗ്ലീഷില്‍ മാര്‍ബിള്‍സ് എന്നും ഹിന്ദിയില്‍ കത്ത്വ എന്നും അറിയപ്പെടുന്നു. പ്രാചീന ഇന്ത്യയിലെ പാരമ്പര്യ കളിയായ ഗോലികളി ഹാരപ്പന്‍ നാഗരികതയിലാണ് ഉണ്ടായത് എന്നു വിശ്വസിക്കപ്പെടുന്നു. പല സൈന്യങ്ങളും യുദ്ധതന്ത്രം പഠിപ്പിക്കുന്നതിന് ഗോലികളി ഉപയോഗിച്ചിരുന്നുവെന്നുള്ളത് ചരിത്രം.

  ഗോലികളിക്ക് ആവശ്യമായവ:
  ചതുരാകൃതിയിലുള്ള ചെറിയ മൈതാനം
  മൂന്ന് കുഴികള്‍
  ഗോലി
  രണ്ടോ അതില്‍ കൂടുതലോ കളിക്കാര്‍ ഒരു ടീമില്‍ (സിംഗിള്‍സ്, ഡബിള്‍സ്)

  നിയമാവലി:

  ഇന്ത്യയിലുടനീളം കളിക്കുന്ന ഗോലികളിക്ക് വിവിധ സ്ഥലങ്ങളില്‍ വിവിധ തരത്തിലുള്ള നിയമങ്ങളാണ് ഉണ്ടായിരുന്നത്. ഏറ്റവും ലളിതമായ നിയമങ്ങള്‍ താഴെ ചേര്‍ക്കുന്നു:
  മൈതാനത്ത് മൂന്ന് കുഴികളുണ്ടാവണം. കളിക്കാര്‍ അവരുടെ ഗോലി മൂന്നു തവണ മൂന്ന് കുഴികളിലും ഇടുകയും എതിരാളികളുടെ ഗോലി, അവനവന്റെ ഗോലി കൊണ്ട് അടിച്ച് തെറുപ്പിക്കുകയും വേണം. എല്ലാ എതിരാളികളുടെയും ഗോലി അടിച്ച് തെറുപ്പിച്ച് ആദ്യം ഗോലി കുഴികളില്‍ ഇടുന്ന ആള്‍ വിജയിക്കും. ഇടതു ചൂണ്ടുവിരല്‍ കൊണ്ട് ഗോലി വലിച്ചു പിടിക്കുകയും വലതുകൈയിലെ ചൂണ്ടുവിരല്‍ കൊണ്ട് ഗോലി പിടിച്ചിരിക്കുന്ന വിരല്‍ പുറകോട്ട് വലിച്ച് ഗോലി വിടുകയും ചെയ്യുക. ഗോലി വലിച്ച് വിടുമ്പോള്‍ ഇടതുകൈയിലെ പെരുവിരല്‍ തറയില്‍ തൊട്ടിരിക്കണം. ഗോലി കളിക്കുന്നതിലൂടെ ഏകാഗ്രത, ഉന്നം, മെയ്വഴക്കം എന്നീ കഴിവുകള്‍ വര്‍ദ്ധിക്കുന്നു. പുരുഷന്‍മാര്‍ക്കും, വനിതകള്‍ക്കും കളിക്കാം.
  കാലക്രമേണ ഈ കളിയുടെ പരിണാമം ഗോള്‍ഫും ബില്ല്യാഡ്സുമായി സാമ്യപ്പെട്ടിരിക്കുന്നു. ഗോലികളി ഇന്നും നമ്മുടെ നാട്ടില്‍ ആഘോഷവേളകളില്‍ തെരുവുകളില്‍ കളിക്കുന്നു.

 • അക്ക് കളി (പാണ്ടി) (വട്ട് കളി)Open or Close

  അക്ക് ഹൃദ്യമായ തെരുവുകളിയാണ്. ഇത് ലോകം മുഴുവന്‍ കളിക്കുന്നു. ഹൃദയത്തിനും രക്തധമനികള്‍ക്കും (കാര്‍ഡിയോ വാസ്‌കുലര്‍) യോജിച്ച ഒരു വ്യായാമമാണിത്. ഇന്ത്യന്‍ ശൈലിയില്‍ ശാരീരിക ചലനങ്ങള്‍ക്ക് പ്രാമുഖ്യം നല്കുന്നു ഈ കളി വിദേശത്ത് പ്രത്യേക തരത്തിലുള്ള കളിക്കളങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നു. വിദേശ രാജ്യങ്ങളില്‍ മ്യൂസിക് സിസ്റ്റം ഉപയോഗിച്ച് അക്ക് കളിക്കുന്നു.

  ആവശ്യമായവ:
  ചതുരാകൃതിയിലുള്ള മൈതാനം
  കളിക്കളം വരയ്ക്കുന്നതിനുള്ള ചോക്ക് / മാര്‍ക്കര്‍
  ഒരു അക്ക് / നാണയം
  രണ്ട് കളിക്കാര്‍

  നിയമാവലി:

  ഈ കളിക്ക് ഏകീകൃതമായ ഒരു നിയമാവലിയില്ല. ആദ്യ കളിക്കാരന്‍ അക്ക് / നാണയം ആദ്യത്തെ ചതുരത്തിലുള്ള കളത്തില്‍ ഇടുന്നു. ഇപ്രകാരം അക്കിടുമ്പോള്‍ ചതുരത്തിനുള്ളില്‍ പൂര്‍ണ്ണമായും വീഴേണ്ടതാണ്. അതിര്‍വരമ്പുകളില്‍ തൊടുകയോ ചതുരത്തില്‍ നിന്ന് തെറിച്ചു പോകുകയോ ചെയ്യരുത്. ഒരു ലൈനിലും ചവിട്ടാതെ ഹോപ്പ് ചെയ്ത് എല്ലാ കോളത്തിലൂടെ പുറത്തേക്ക് വരുമ്പോള്‍ ആ ടീമിന് പോയിന്റ് ലഭിക്കുന്നു. കൂടുതല്‍ പോയിന്റ് ലഭിക്കുന്ന ടീം വിജയിക്കുന്നു. ഈ കളിയിലൂടെ കായികക്ഷമത വര്‍ദ്ധിക്കുന്നു.
  ശാരീരിക നിയന്ത്രണം, ശാരീരിക സന്തുലിതാവസ്ഥ, കായിക പേശീബലം, സമതുലനാവസ്ഥ, സ്ഥലം സംബന്ധിച്ച് അറിവ്, കണ്ണും കൈയും തമ്മിലുള്ള ഏകീകരണം എന്നിവ ഈ കളിയിലൂടെ ലഭ്യമാകുന്നു.
  ഫുട്ബോള്‍ കളിക്ക് ഏറ്റവും അടിസ്ഥാനപരമായ ഒരു ഡ്രില്‍സാണ് അക്ക് കളി. കാലുകളുടെ ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും ഏകാഗ്രത ഉണ്ടാക്കുന്നതിനും ഈ കളി വളരെ പ്രയോജനകരമാണ്.

 • കുട്ടിയും കോലുംOpen or Close

  ഇന്ത്യയുടെ പാരമ്പര്യ തെരുവുകളില്‍ പ്രധാനപ്പെട്ട ഒരു കായിക വിനോദമാണ് കുട്ടിയും കോലും. ക്രിക്കറ്റിനോട് സാമ്യമുണ്ട് ഈ കളിക്ക്. ഇരുവശത്തും രണ്ടിലേറെ കളിക്കാര്‍ കളിക്കാവുന്ന കളിയാണിത്. ഒരു വശത്ത് അഞ്ച് കളിക്കാരാണ് ഏറ്റവും ഉചിതം. നിശ്ചിതസമയപരിധിയ്ക്കുള്ളില്‍ ഏറ്റവുമധികം പോയിന്റ് നേടുകയെന്നതാണ് കളിയുടെ നിയമം. കേരളത്തില്‍ ഇതിനെ കുട്ടിയും കോലും എന്ന് പറയുമ്പോള്‍ മറ്റ് സംസ്ഥാനങ്ങളില്‍ വിവിധ പേരുകളില്‍ അറിയപ്പെടുന്നു.

  ആവശ്യമായവ:
  ദീര്‍ഘചതുരാകൃതിയിലുള്ള മൈതാനം
  നീളം കൂടിയ ഒരു വടിയും (കോല്‍), ഒരു ചെറിയ വടിയും (കുട്ടി)
  ഒരു ചെറിയ കുഴി
  ഓരോ വശത്തും അഞ്ച് കളിക്കാര്‍
  പ്രത്യേകമായ അളവുകള്‍ ഇല്ല.

  നിയമാവലി:

  ഏകീകൃത നിയമാവലിയില്ല. മത്സരസ്വഭാവമുള്ള ശൈലിയാണ് ഇപ്പോള്‍ കളിക്കുന്നത്. ഒരു കളിക്കാരന്‍ നീളമുള്ള കോല്‍ ഉപയോഗിച്ച് ചെറിയ വടിയെ (കുട്ടി) എതിര്‍ടീമിലെ ഫീല്‍ഡര്‍മാരുടെ നേര്‍ക്ക് അടിച്ച് തെറിപ്പിക്കുന്നു. ഇങ്ങനെ തെറിപ്പിക്കുന്ന കുട്ടി നിലംതൊടും മുന്‍പേ ഫീല്‍ഡര്‍മാര്‍ പിടിച്ചാല്‍ കളിക്കാരന്‍ പുറത്താവുന്നു. അടിച്ചു തെറിപ്പിക്കുന്ന കുട്ടി, നിലത്ത് തൊട്ടാല്‍, ഫീല്‍ഡര്‍മാര്‍ ആ കുട്ടി എടുത്ത് കളിക്കാരനു നേരെ എറിയുന്നു. കളിക്കാരന്‍ കുട്ടിയെ അടിച്ചു തെറിപ്പിക്കുന്നു. ഫീല്‍ഡര്‍മാര്‍ കുട്ടിയെ പിടിച്ചെടുത്താല്‍ കളിക്കാരന്‍ പുറത്താവുന്നു. അതല്ല കുട്ടി മൈതാനത്ത് വീഴുന്നുവെങ്കില്‍, നീളമുള്ള വടി (കോല്‍) ഉപയോഗിച്ച് കുട്ടി വീണ സ്ഥലം മുതല്‍ കുഴി വരെ അളക്കുന്നു. അളവുകളുടെ ദൈര്‍ഘ്യവ്യത്യാസം മല്‍സരവിജയികളെ നിശ്ചയിക്കുന്നു.
  കണ്ണും കൈയ്യും തമ്മിലുള്ള ഏകീകരണം സാധ്യമാവുന്നു. മെയ്വഴക്കം, കോര്‍സ്റ്റബിലിറ്റി എന്നിവ വര്‍ദ്ധിക്കുന്നു. ഈ കളിയും ഇന്നത്തേ ക്രിക്കറ്റുമായി ബന്ധിപ്പിക്കുന്നവര്‍ ഏറെയാണ്. തെക്കേ ഇന്ത്യയിലും, പ്രത്യേകിച്ച് കേരളത്തിലും കുട്ടിയും കോലും, വളരെ പ്രാധാന്യം ഉണ്ട്. ആഘോഷ വേളകളില്‍ ഈ നാടന്‍ കലാകായിക ഇനത്തിന് പ്രാധാന്യം വര്‍ദ്ധിക്കുന്നു. ഈ കളിയുടെ പരിണാമത്തെയാണ് ക്രിക്കറ്റ് എന്നാണ് കായിക നിരൂപകരുടെ വാദം.

 • സെവന്റീസ്‌Open or Close

  ഏറ്റവും എളുപ്പത്തില്‍ പഠിക്കാവുന്നതും ഏറ്റവും ആവേശകരവുമായ ഇന്ത്യന്‍ പാരമ്പര്യ തെരുവുകളികളില്‍ കളിച്ചിരുന്ന ഒരു കായിക വിനോദമാണ് സെവന്റീസ്. എതിരാളിയെ പന്തു കൊണ്ടെറിയുന്നതില്‍ ഡോട്ജ്ബാള്‍ എന്ന കളിയുമായി സാമ്യമുണ്ട്. എന്നാല്‍ ഡോട്ജ് ബാളിനെക്കാള്‍ ഉത്സാഹജനകമാണ് സെവന്റീസ്. ആറ് അല്ലെങ്കില്‍ ഏഴ് കളിക്കാര്‍ ഒരു സൈഡില്‍ എന്ന കണക്കാണ് ഉചിതം. മുന്‍പ് നിശ്ചയിച്ച സമയപരിധിയില്‍ കൂടുതല്‍ പോയിന്റ് നേടുകയോ, മുന്‍പേ നിശ്ചയിച്ച സ്‌കോര്‍ എത്തുകയോ ആണ് കളിയുടെ ഉദ്ദേശം.

  ആവശ്യമായവ:
  ചതുരമോ ദീര്‍ഘചതുരമോ ആയ മൈതാനം
  ഏഴ് ഓട് (അതില്‍ കൂടുതലാകാം)
  ഒരു പന്ത് (ചെറിയ റബ്ബര്‍ പന്ത്)
  ഓരോ വശത്തും ഏഴ് കളിക്കാര്‍ (അതില്‍ കൂടുതലാകാം)

  നിയമാവലി:

  എല്ലാ സ്ഥലത്തും ഒരു നിയമം തന്നെ. എറിയുന്ന ടീം കൂനയായി അടുക്കി വച്ചിരിക്കുന്ന ഓടുകളെ പന്തുകൊണ്ടെറിയുന്നു. ഒരു ടീമിന് മൂന്ന് ചാന്‍സ് ലഭിക്കും. ഇപ്രകാരം അടുക്കി വച്ചിരിക്കുന്ന ഓടിന്റെ കൂന എറിഞ്ഞിളക്കിയാല്‍, എറിയുന്ന ടീം ഓടുകള്‍ വീണ്ടും അടുക്കി വയ്ക്കണം. അടുക്കുമ്പോള്‍ എതിര്‍ ടീമിന്റെ ഫീല്‍ഡര്‍മാര്‍ എറിയുന്ന പന്ത് ഏതെങ്കിലും കളിക്കാരന്റെ ശരീരത്തില്‍ പതിച്ചാല്‍ ടീം പുറത്താവുന്നു. പന്തെറിയുമ്പോള്‍ എതിരാളിയുടെ തലയിലോ മുട്ടിനു താഴെയോ കൊള്ളുന്നത് വിലക്കിയിട്ടുണ്ട്.

  ടീം ഏകോപനം നടത്തുന്നതിന് സാധിക്കുന്നു. ലക്ഷ്യബോധവും ശ്രദ്ധയും ഏകാഗ്രതയും ആ കളിയിലൂടെ വര്‍ദ്ധിക്കുന്നു.

 • കിളിത്തട്ട് (ആട്യ പാട്യ)Open or Close

  ഏറ്റവുമധികം വെല്ലുവിളിയുള്ള ഇന്ത്യന്‍ പാരമ്പര്യ കളിയാണിത്. സാധാരണ ജനങ്ങള്‍ക്കുള്ള സൈനിക വ്യായാമം എന്ന രീതിയില്‍ പ്രാചീന കേരളത്തിലാണ് കിളിത്തട്ട് കളി ആരംഭിക്കുന്നത്. ആയോധനകലയായ കളരിപ്പയറ്റിന്റെ സ്വഭാവമുള്ള കളിയാണിത്. ഛത്രവതി ശിവജി തന്റെ സൈനികരെ കബഡി, ഖോ ഖോ, കിളിത്തട്ട് എന്നിവ പരിശീലിപ്പിച്ചിരുന്നു. തമിഴ് ഈഴം (എല്‍.ടി.ടി.ഇ) യുടെ ദേശീയ വിനോദമാണ് കിളിത്തട്ട്. മറ്റ് സംസ്ഥാനങ്ങളില്‍ വിവിധ പേരുകളില്‍ അറിയപ്പെടുന്നു. മഹാരാഷ്ട്രയില്‍ ഈ കളി ആട്യ പാട്യ എന്ന പേരില്‍ അറിയപ്പെടുന്നു.

  ആവശ്യമായവ:
  ചതുരാകൃതിയിലുള്ള മൈതാനം
  ഓരോ ടീമിലും അഞ്ച് കളിക്കാര്‍

  നിയമാവലി:

  പ്രത്യേകം തയ്യാറാക്കിയ കളിക്കളം, ചതുരാകൃതിയിലുള്ള കോളങ്ങളും, മാര്‍ക്കിംനുമായി വേര്‍തിരിക്കപ്പെട്ടിരിക്കുന്നു. എല്ലായിടത്തും ഒരേ നിയമം തന്നെ. ഒരു ടീമോ അല്ലെങ്കില്‍ ഏതെങ്കിലും ഒരു ടീം മെമ്പറോ എതിരാളികളാല്‍ സംരക്ഷിക്കപ്പെടുന്നു. അങ്കണം ക്രോസ് ചെയ്യണം. ഇപ്രകാരം ചെയ്യുമ്പോള്‍ എതിരാളികളാല്‍ തടയപ്പെടുകയോ / അടികിട്ടുകയോ അരുത്. കൂടുതല്‍ പോയിന്റ് ലഭിക്കുന്ന ടീം വീജയിക്കുന്നു. ഇപ്പോള്‍ കിളിതട്ടിന് ഫെഡറേഷനും, അസോസിയേഷനും നിലവിലുണ്ട്. നിയമങ്ങളും, അളവുകളുമായി പ്രത്യേക കായിക ഇനമായി കളിക്കുന്നു. ഖോയോ കളിക്ക് ഈ കളിയുടെ പല ചലനങ്ങളും ഉപയോഗപ്പെടുത്താം.

  കളിക്കാനുള്ള കഴിവ്, കായികവിനോദങ്ങളിലുള്ള കഴിവ്, മെയ്വഴക്കം കളികളുടെ സ്റ്റാറ്റര്‍ജി, ശാരീരിക കോര്‍ഡിനേഷന്‍ എന്നിവ ലഭിക്കുന്നു.

 • ഏറുപന്ത്‌Open or Close

  ഡോട്ജ് ബാള്‍, സെവന്‍ മാര്‍ബിള്‍സ് എന്നീ കളികളോട് സാമ്യമുള്ള സ്വഭാവമാണ് ഈ കളി. എന്നാല്‍ അവയെക്കാളും ആക്രമസ്വഭാവമുള്ളതും കളിക്കാന്‍ കൂടുതല്‍ ചുറുചുറുക്കോടു കൂടിയവരും ആയിരിക്കും. ഏറ് പന്ത് കളിക്ക് അത്ലറ്റിക്സ് ശരീര ഘടനയുള്ളവര്‍ക്കാണ് കൂടുതല്‍ ആഭികാമ്യം.

  ആവശ്യമായവ:
  ചതുരമോ ദീര്‍ഘചതുരമോ ആയ മൈതാനം.
  ഒരു പന്ത് (സോഫ്റ്റ് ബാള്‍)
  ഓരോ ടീമിലും നാല് അല്ലെങ്കില്‍ അഞ്ച് കളിക്കാര്‍ (അതില്‍ കൂടുതലോ ആകാം)
  ഒരു പ്രത്യേക സമയം, ടീമായി മത്സരം, സ്‌കോര്‍ കണക്കാക്കുന്നു.

  നിയമാവലി:

  ഏകീകൃതമായ നിയമാവലി ഇല്ല. തുടക്കത്തില്‍ രണ്ട് ടീമും രണ്ട് വരികളായി അഭിമുഖമായി നില്‍ക്കുന്നു. റഫറി പന്ത് ആകാശത്തേക്ക് എറിയുന്നു. പന്ത് ലഭ്യമാക്കുന്ന ടീം എതിര്‍ ടീമിലെ കളിക്കാരെ പന്തു കൊണ്ടെറിയുന്നു. എറിയുമ്പോള്‍ എതിരാളിയുടെ തലയിലോ മുട്ടിനു താഴെയോ എറിയുവാന്‍ പാടില്ല. എതിര്‍ ടീമിലെ കളിക്കാരെ എറു കൊള്ളിക്കുന്ന ടീമിന് പോയിന്റ് ലഭിക്കുന്നു. നിശ്ചിത സമയ പരിധിയ്ക്കുള്ളില്‍ കൂടുതല്‍ പോയിന്റ് ലഭിക്കുന്ന ടീമിനെ വിജയായി പ്രഖ്യാപിക്കുന്നു.

  ടീം ഏകോപനം, ഏകാഗ്രത, ഉന്നം, (കോര്‍ഡിനേഷന്‍ എബിലിറ്റി) ശ്രദ്ധ എന്നീ കഴിവുകള്‍ വര്‍ദ്ധിക്കുന്നു.

 • നാടന്‍ പന്തുകളി / തലപന്തുകളിOpen or Close

  ക്രിക്കറ്റ്, ഫുട്ബോള്‍, വോളിബോള്‍ എന്നിവയുടെ ചില ഗുണങ്ങള്‍ ഒത്തു ചേര്‍ന്ന കളിയാണ് നാടന്‍ പന്തുകളി.

  ആവശ്യമായവ:
  ക്രിക്കറ്റ്, ഫുട്ബോള്‍, വോളിബോള്‍ എന്നിവയുടെ ചില ഗുണങ്ങള്‍ ഒത്തു ചേര്‍ന്ന കളിയാണ് നാടന്‍ പന്തുകളി.
  ഇടത്തരം റബ്ബര്‍ പന്ത് ഒന്ന്
  ഓരോ ടീമിലും ഏഴു കളിക്കാര്‍ (അതില്‍ കൂടുതലാവാം)

  നിയമാവലി:

  കേരളത്തിലോ തമിഴ് നാട്ടിലോ പ്രത്യേകിച്ച് ഏകീകൃതമായ ഒരു നിയമാവലി ഇല്ല. ആദ്യം കളിക്കുന്ന കളിക്കാരന്‍ പന്ത് ഫീല്‍ഡില്‍ ടീമിനു നേരെ എറിയുന്നു. ഫീല്‍ഡര്‍ പന്തു പിടിക്കുകയോ മൈതാനത്തിനു വെളിയിലേക്ക് തൊഴിച്ചു കളയുകയോ ചെയ്താല്‍ കളിക്കാരന്‍ പുറത്താവുന്നു. ഇപ്രകാരമാണ് കളിക്കാരന് സ്‌കോര്‍ ലഭിക്കുന്നത്. (ഉപ്പ് എന്ന് ടോട്ടല്‍ സ്‌കോറിനെ പറയും.)

  എറിയുന്നതിനും തൊഴിക്കുന്നതിനും ഉള്ള കഴിവുണ്ടാകുന്നു. നല്ല ശാരീരികക്ഷമത ഉണ്ടാകുന്നു. കൈ-കണ്ണ് എന്നിവ തമ്മിലും കണ്ണ് - കാല്‍ എന്നിവ തമ്മിലും ഏകീകരണവും ഏകാഗ്രതയും ഉണ്ടാകുന്നു. ആഘോഷ വേളകളില്‍ ഈ നാടന്‍ വിനോദത്തിന് കൂടുതല്‍ പ്രസക്തി ലഭിക്കുന്നു. കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ വിവിധ തരത്തിലുള്ള നിയമങ്ങളാണ് നിലനില്‍ക്കുന്നത്. ഈ കളിയുമായി ബന്ധപ്പെട്ട് നിരവധി മത്സരങ്ങള്‍ ഇന്ന് നടന്നു വരുന്നു.

 • ഡോട്ജ് ബാള്‍ Open or Close

  രണ്ട് ടീമുകളായി തിരിക്കും. ഓരോ ടീമിലും തുല്യ നമ്പരുകള്‍ ഉള്ള ഗ്രൂപ്പുകളാണ്. ഒരു ഗ്രൂപ്പ് കളിക്കാര്‍ വട്ടത്തിന് പുറത്ത് നിലയുറപ്പിക്കും. അടുത്ത ഗ്രൂപ്പ് വട്ടത്തിന് ഉള്ളില്‍ നിലയുറപ്പിക്കും. വട്ടത്തിന് പുറത്തുള്ള കളിക്കാര്‍ വിസില്‍ മുഴങ്ങി താഴെ കൊള്ളിക്കുക. അകത്തുള്ള കളിക്കാര്‍ ബോളിന്റെ ഏറ് കൊള്ളാതെ തെന്നിമാറുകയോ, ചാടുകയോ, ഓടുകയോ ചെയ്യാം. നേരിട്ട് കാല്‍മുട്ടിന് താഴെ എറിഞ്ഞത് കൊണ്ടാല്‍ ആ കളിക്കാരന്‍ പുറത്താകും. അവസാനത്തെ കളിക്കാരന്‍ സര്‍ക്കിള്‍ ഉള്ളത് വരെ കളിക്കാം.
  അടുത്ത ഭാഗം പുറത്തുള്ള കളിക്കാര്‍ അകത്ത് കയറുകയും വട്ടത്തിന് അകത്തുള്ള കളിക്കാര്‍ പുറത്ത് നിന്ന് എറിയുകയും ചെയ്യുന്നതാണ് രീതി.നിശ്ചയിച്ച സമയത്തിന് മുമ്പ് കൂടുതല്‍ അംഗങ്ങളെ എറിഞ്ഞ് പുറത്താക്കുക. അതില്‍ കൂടുതല്‍ പോയിന്റ് ലഭിക്കുന്ന ടീം വിജയിച്ചതായി പ്രഖ്യാപിക്കും.ഈ കായിക ഇനം ഇപ്പോള്‍ ദേശീയ സ്‌കൂള്‍ തലത്തില്‍ കളിക്കുന്നു. ഇതിനായി പ്രത്യേക നിയമങ്ങളും അളവുകളും നിലവിലുണ്ട്.

  ആവശ്യമായവ:
  വൃത്താകൃതിയിലുള്ള കളം
  ഒരു പന്ത
  ഒരു വശത്ത് പന്ത്രണ്ട് പേര്‍ (അതില്‍ കൂടുതലാകാം)

GET IN TOUCH