കേരളത്തിലെ ഡയറക്ടറേറ്റ് ഓഫ് സ്പോട്സ് ആന്റ് യൂത്ത് അഫയേഴ്സ്(RGSMC) 1992 -ല്‍ ആരംഭിച്ചതാണ് രാജീവ്ഗാന്ധി സ്പോട്സ് മെഡിസിന്‍ സെന്റര്‍. കായികരംഗത്തെ ചികിത്സാ സൗകര്യമുള്ള കേരളത്തിലെ ഏക സ്പോട്്സ് മെഡിസിന്‍ സെന്ററാണിത്. എല്ലാ സര്‍ക്കാര്‍ പ്രവര്‍ത്തന ദിനങ്ങളിലും രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1 മണിവരെ തികച്ചും സൗജന്യമായ ഔട്ട്പേഷ്യന്റ് പരിരക്ഷ ഇവിടെ ലഭ്യമാണ്.
RGSMC യുടെ പ്രധാന ലക്ഷ്യങ്ങള്‍
- സ്പോര്‍ട്സുമായി ബന്ധപ്പെട്ട പരിക്കുകള്‍ നിയന്ത്രിക്കുക.
- പരിക്കേറ്റ കായികതാരങ്ങളെ പുനരധിവസിപ്പിക്കുക
- പൂര്‍ണ്ണമായും വേഗത്തിലും ശാരീരിക ക്ഷമത തിരിച്ചു കൊണ്ടു വരിക.
RGSMC നല്‍കുന്ന സൗകര്യങ്ങള്‍ .
- ആരോഗ്യസംരക്ഷണ സേവനങ്ങള്‍.
- കായിക താരങ്ങള്‍ക്കുള്ള സൗജന്യ ചികിത്സാ സൗകര്യം.
- ശാരീരിക ക്ഷമത വര്‍ദ്ധിപ്പിച്ച് സ്പോട്സ് പരിക്കുകള്‍ നിയന്ത്രിക്കുക.
- പുനരധിവാസ സേവനങ്ങള്‍ .
- കളിക്കിടെ ഉണ്ടായ പരിക്കുകള്‍ക്ക് ഫിസിക്കല്‍ തെറാപ്പിയും ഫിസിയോതെറാപ്പിയും നല്‍കുക.
- വിദ്ഗ്ധാഭിപ്രായം തേടാനും ആവശ്യമെങ്കില്‍ മറ്റൊരിടത്തേയ്ക്കയക്കാനുള്ള സൗകര്യങ്ങള്‍ .
- പരിക്കേറ്റ സ്ഥലത്തു ചെന്നു നല്‍കുന്ന മെഡിക്കല്‍ പരിരക്ഷയും സ്പോര്‍ട്സ് മെഡിക്കല്‍ എയ്ഡ് സേവനവും.
- പോഷകാഹാരം, ശാരീരിക ക്ഷമത എന്നിവയ്ക്കുള്ള ഉപദേശങ്ങള്‍.
- ആധുനിക ഉപകരണങ്ങളടങ്ങിയ ഫിസിയോ തെറാപ്പി സെന്റര്‍ .
- അടിയന്തിരഘട്ടങ്ങളില്‍ ചെന്നു ചികിത്സ നല്‍കുവാന്‍ അനുയോജ്യമായ സൗകര്യങ്ങളുള്ളതും പരിശീലനം സിദ്ധിച്ച പാരാമെഡിക്കലുകള്‍ ഉള്ളതുമായ ആംബുലന്‍സ് സേവനം.
വിദ്യാര്‍ത്ഥികള്‍, പരിശീലനം നേടുന്നവര്‍, കോച്ചുകള്‍, പരിശീലനം നല്‍കുന്നവര്‍, അനുഭവ സമ്പന്നരായ അത്ലറ്റുകള്‍ തുടങ്ങിയ സ്പോട്സ് തല്പരരും, അംഗപരിമിതരും അങ്ങിനെയുള്ള താരങ്ങളുമാണ്
RGSMC ലെ പതിവുകാര്‍ .
ആധുനിക സ്പോട്സ് മെഡിസിനെക്കുറിച്ചും അതുമായി ബന്ധപ്പെട്ട സയന്‍സിനെക്കുറിച്ചും സ്പോര്‍ട്സ് അഡ്മിനിസ്ട്രേറ്റുകള്‍, ഡോ്ടര്‍മാര്‍, സ്പോട്്സ് താരങ്ങള്‍,കോച്ചുകള്‍, തെറാപ്പിസ്റ്റുകള്‍ എന്നിവരെ ബോധവത്ക്കരിക്കുവാന്‍ സെമിനാറുകളും ശില്പശാങ്ങകളും പരിശീലനപരികളും RGSMC സംഘടിപ്പിക്കുന്നു.
RGSMC യുടെ അനുബന്ധ സേവനങ്ങള്‍ :
- പരിക്കും രോഗവും മൂലം സ്പോട്സില്‍ പങ്കെടുക്കാതിരിക്കുവാനും, രോഗം മാറിയ ശേഷം പങ്കെടുക്കുവാനുള്ള ശാരീരിക ക്ഷമത കാണിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുക.
- മാരത്തോണ്‍, വെയിറ്റ് ലിഫ്റ്റിംങ്ങ് എന്നിവയ്ക്ക് ആവശ്യമായ മെഡിക്കല്‍ ക്ലിയറന്‍സ് ആന്‍് എജിബിലിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുക.
- നഷ്ടപരിഹാരം, പെന്‍ഷന്‍, ഇന്‍ഷ്വറന്‍സ,് അവകാശങ്ങള്‍ എന്നിവയ്ക്കാവശ്യമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുക.
- പ്രായവും ലിംഗവും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുക.
RGSMC യുടെ ചികിത്സാ ശൈലി:
- മുറിവുകരിയുവാനും വേദനകുറയക്കുവാനുമുള്ള ലേസര്‍ തെറാപ്പി.
- സ്പോട്സ് പരിക്കുകള്‍ക്കും നീരിനും വേദനയ്ക്കുമുള്ള Short Wave Diathermy (SWD)
- Continuous Passive Motion (CPM) എന്ന ഉപകരണത്തിന്റെ സഹായത്താല്‍ പരിക്കുകളും ശസ്ത്രക്രിയയും മൂലം മുറുകിയ സന്ധികളെ സുഗമമായി പ്രവര്‍ത്തിപ്പിയ്ക്കല്‍ .
- പരിക്കില്‍ നിന്നും പെട്ടെന്നു സുഖം പ്രാപിക്കുവാനുള്ള ULTRA SOUND THERAPY (UST)
- കഠിനമായ വേദന ശമിപ്പിക്കുവാനുള്ള Transcutaneous Electrical Nerve Stimulation Unit (TENS).
- വേദന ശമിപ്പിക്കുവാനും മസിലുകളുടെ ഉത്തേജനത്തിനുമുള്ള International therapy.
- വലിയ പരിക്കുകള്‍ക്കുള്ള ചികിത്സയായ Muscle Stimulator.
- വേദന കുറയ്ക്കുവാനുള്ള Infrared Lamp ചികിത്സ
- നട്ടെല്ലിലെ സന്ധിവാത വലിച്ചിലിനുള്ള ചികിത്സയായ Traction Unit.
- വേദന സംഹാരിയും മുറികിയ സന്ധികള്‍ സുഗമമാക്കുവാനുമുള്ള Warm Bath.
- കൈയ്ക്കും കാലിനുമുണ്ടാകുന്ന വേദന കുറയ്ക്കാനുള്ള Contrast Bath.
- ശ്വാസകോശ ശക്തി വര്‍ദ്ധിപ്പിക്കുവാനുള്ള Spirometer.
സംസ്ഥാനത്തെ അത്ലറ്റുകളുടെ ശാരീരിക ക്ഷമതയും ആരോഗ്യവും നീരീക്ഷിക്കുവാനും പ്രതിവിധികള്‍ കണ്ടെത്തുവാനും സൗകര്യവും സംവിധാനവുമുള്ള ഒന്നാണ് രാജീവ് ഗാന്ധി സ്പോര്‍ട്സ് മെഡിനസിന്‍ സെന്റര്‍. സ്പോട്സിനെ പ്രോത്സാഹിപ്പിക്കുവാനുള്ള Altitude Stimulated Training (ASTRA) സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്.