Ente Keralam 2025 (April 21st to May 24th)

സർക്കാരിന്റെ നാലാം വാർഷിക ആഘോഷത്തിന്റെ ഭാഗമായ "എന്റെ കേരളം" പരിപാടിയിൽ, കായിക വകുപ്പിന്റെ സ്റ്റാൾ ശ്രദ്ധ നേടിയിട്ടുണ്ട്. വൈവിധ്യമാർന്ന സ്പോർട്സ് ആക്റ്റിവിറ്റികളും കായിക മേഖലയുമായി ബന്ധപ്പെട്ട വിവരങ്ങളും സ്റ്റാളിൽ പ്രദർശിപ്പിച്ചിട്ടുണ്ട് "എല്ലർക്കുമായി കായികം" എന്ന സർക്കാരിന്റെ കായിക നയത്തെ പ്രതിനിധീകരിച്ച ഈ സ്റ്റാൾ, എല്ലാ പ്രായമുള്ള ആളുകളെയും വിവിധ കായിക പ്രവർത്തനങ്ങളിലൂടെ ആകർഷിക്കുകയും ചെയ്തിട്ടുണ്ട്.
സ്റ്റാൾ ഒരു ഗ്രൗണ്ടിന്റെ മാതൃകയിൽ രൂപകൽപ്പന ചെയ്തതാണ്, അതിൽ സിന്തറ്റിക് ട്രാക്കിന്റെ മാതൃകാ പ്രതിനിധാനമായ പാത സന്ദർശകരുടെ നടത്തിനായി ഉപയോഗിക്കുന്നു. സ്റ്റാളിന്റെ മദ്ധ്യഭാഗത്ത് ഒരു ഫുട്ബോൾ ടർഫ് ഒരുക്കിയതും സന്ദർശകർക്ക് വിവിധ കായിക പ്രവർത്തനങ്ങളിൽ പങ്കുചെല്ലാനുള്ള അവസരം ഒരുക്കിയതും സ്റ്റാളിന്റെ മുഖ്യ ആകർഷണങ്ങളാണ്.
സംസ്ഥാനത്തുടനീളമുള്ള അടിസ്ഥാന സൗകര്യ വികസനം, സാമ്പത്തിക സഹായം, പ്രതിഭാധനരായ കായികതാരങ്ങൾക്ക് നൽകുന്ന സ്‌പോർട്‌സ് ക്വാട്ട തൊഴിലവസരങ്ങൾ, കേരള സംസ്ഥാന സ്‌പോർട്‌സ് കൗൺസിലും സ്‌പോർട്‌സ് & യൂത്ത് അഫയേഴ്‌സ് ഡയറക്ടറേറ്റും നടപ്പിലാക്കുന്ന അടിസ്ഥാനതല പരിശീലന പദ്ധതികൾ എന്നിവയുൾപ്പെടെ കായിക മേഖലയിൽ കഴിഞ്ഞ ഒമ്പത് വർഷമായി സർക്കാർ കൈക്കൊണ്ട സംരംഭങ്ങളും സ്റ്റാളിൽ പ്രദർശിപ്പിച്ചു.
സർക്കാരിന്റെ വിജയകരമായ പ്രോജക്ടായ "ഹെൽത്തി കിഡ്സ്" എന്ന പദ്ധതിയും സ്റ്റാളിൽ വിജയകരമായി അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഒരുക്കിയ ഹെൽത്തി കിഡ്സ് സോണും അതുമായി ബന്ധപ്പെട്ട ആക്റ്റിവിറ്റികളും കുട്ടികളിൽ വലിയ ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്. സന്ദർശകർക്ക് ആരോഗ്യം, ഫിറ്റ്നസ് തുടങ്ങിയ വിഷയങ്ങളിലുള്ള വിവരങ്ങൾ നൽകുന്നതിനായി സ്റ്റാളിൽ പ്രത്യേകമായി ഒരു ഏരിയയും ഒരുക്കിയിരുന്നു. അതിലൂടെ BMI ഇൻഡക്സ്, വെയ്സ്റ്റ്-ഹിപ്പ് അനുപാതം തുടങ്ങിയ ആരോഗ്യ സൂചകങ്ങളെയും കുറിച്ച് വിവരങ്ങൾ ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്.


GET IN TOUCH