ഇന്റർനാഷണൽ സ്‌പോർട്‌സ് സമ്മിറ്റ് കേരള – 2024

< >
ISSK 2024-ന്റെ ഇവന്റ് ഷെഡ്യൂൾ

ISSK - 2024-ൻ്റെ 4-ാം ദിവസം (26/01/2024)

ISSK - 2024-ൻ്റെ 4-ാം ദിവസം, ഓരോ ഇവന്റുകളിലും പരമാവധി പേർ പങ്കെടുത്ത് വിജയകരമായി നടത്തി. " ലേൺ ഫ്രം ദി ലെജൻഡസ്", "അക്കാഡമിസ് ആൻഡ് ഹൈ പെർഫോമൻസ് സെൻഡേസ് ", " ട്രെയിൻ ദി ട്രൈനേഴ്‌സ്", " മീഡിയ, ബ്രോഡ്കാസ്റ്റിംഗ് ആൻഡ് സ്ട്രീമിംഗ് ” എന്നിങ്ങനെ വ്യത്യസ്ത വിഷയങ്ങളെക്കുറിച്ചുള്ള സെമിനാർ സെഷനുകളായിരുന്നു പ്രധാന ഹൈലൈറ്റുകൾ. സെഷനുകൾ അവതരിപ്പിച്ചത് വിവിധ മന്ത്രിമാരായ ശ്രീ. വി.അബ്ദുറഹിമാൻ (ബഹുമാനപ്പെട്ട കായിക മന്ത്രി), ശ്രീ. വി.ശിവൻകുട്ടി (ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസ മന്ത്രി), ശ്രീമതി. ജെ. ചിഞ്ചു റാണി (ബഹുമാനപ്പെട്ട മൃഗസംരക്ഷണ വകുപ്പ് മന്ത്രി) കൂടാതെ ശ്രീമതി. ഗീതു അന്ന ജോസ്, ശ്രീ. ഐ.എം.വിജയൻ, ശ്രീ. കിഷോർ കുമാർ, ശ്രീ. സി.കെ.വിനീത്, ശ്രീ. ആൽബെർട്ടോ ലെകണ്ടേല (ടെക്‌നിക്കൽ ഡയറക്ടർ, എസി മിലാൻ), ശ്രീ. മിഗ്വൽ ഗോൺസാലസ് ലാർസണും (മുൻ റയൽ മാഡ്രിഡ് താരം) ശ്രീ. പോൾ വോസ്‌നി (ഗ്ലോബൽ ഫുട്‌ബോൾ ഡെവലപ്‌മെൻ്റ് മാനേജർ, ബോൾട്ടൺ വാണ്ടറേഴ്‌സ് എഫ്‌സി) . "ഓട്ടോക്രോസ് ചാമ്പ്യൻഷിപ്പ്" പോലുള്ള മറ്റ് നിരവധി പ്രോഗ്രാമുകൾ ഇതോടൊപ്പം ഉണ്ടായിരുന്നു.


ISSK, 2024-ൽ മൂന്നാം ദിവസം (25/01/2024)

ISSK - 2024-ൻ്റെ മൂന്നാം ദിവസം, ഓരോ ഇവന്റുകളിലും പരമാവധി പേർ പങ്കെടുത്ത് വിജയകരമായി നടത്തി. "സസ്‌റ്റൈനബിൾ സ്പോർട്സ് ഡെവലൊപ്മെൻറ് ", " ലെസ്സൺ ഫ്രം ദി ലീഗ്‌സ് ", " ഗ്രാസ്റൂട് ലെവൽ സ്പോർട്സ് ഡെവലൊപ്മെൻറ് ", " സ്പോർട്സ് എസ്‌സില്ലെന്സ്, എഞ്ചിനീയറിംഗ്, മാനേജ്‌മെൻ്റ് ആൻഡ് ടെക്‌നോളജി ”,” വെൽനസ് ഇൻ ഫോക്കസ്” എന്നിങ്ങനെ വ്യത്യസ്ത വിഷയങ്ങളെക്കുറിച്ചുള്ള സെമിനാർ സെഷനുകളായിരുന്നു പ്രധാന ഹൈലൈറ്റുകൾ. സെഷനുകൾ അവതരിപ്പിച്ചത് വിവിധ മന്ത്രിമാരായ ശ്രീ. എം.ബി. രാജേഷ് (ബഹുമാനപ്പെട്ട LSGD മന്ത്രി), ശ്രീമതി. ആർ. ബിന്ദു (ബഹുമാനപ്പെട്ട ഉന്നത വിദ്യാഭ്യാസ മന്ത്രി), ശ്രീമതി. വീണാ ജോർജ്ജ് (ബഹുമാനപ്പെട്ട ആരോഗ്യമന്ത്രി) കൂടാതെ ഡോ. ജോയ് ഇളമൺ (ഡയറക്ടർ ജനറൽ, KILA), ശ്രീമതി. രഞ്ജിനി ലിസ വർഗീസ് (സിഇഒ, റൈറ്റ് ക്യാൻവാസ്), ശ്രീ. തകുയി കിനോഷിത (പ്രസിഡൻ്റ്, CANAAN ഇൻ്റർനാഷണൽ എജ്യുക്കേഷൻ അക്കാദമി), ശ്രീ. ജൂലിയോ ഗോൺസാലസ് റോങ്കോ (റിയൽ മാഡ്രിഡ് ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടർ), ശ്രീ. പാർത്ഥ ആചാര്യ (സ്പോർട്സ് ജേണലിസ്റ്റ്, എംഡി, പിആർ സൊല്യൂഷൻ), ശ്രീ. ജിമ്മി അലക്സാണ്ടർ ലിഡ്ബെർഗ് (ഒളിമ്പിക് മെഡലിസ്റ്റ്), ശ്രീ. മാർക്ക് ആർതർ കിംഗ് (പ്രൊഫസർ, ലോഫ്ബറോ യൂണിവേഴ്സിറ്റി), ശ്രീ. കമ്യാർ വതൻഖാതർ (സ്പോർട്സ് ബിസിനസ് മാനേജ്മെൻ്റ് എക്സ്പെർട്ട്- ഇറാൻ) . "സ്‌പോർട്‌സ് കമ്മ്യൂണിറ്റി നെറ്റ്‌വർക്കിംഗ് & ഗാല ഡിന്നർ", മറ്റ് വിനോദ പരിപാടികൾ തുടങ്ങിയ നിരവധി പ്രോഗ്രാമുകൾ ഇതോടൊപ്പം ഉണ്ടായിരുന്നു.


ISSK,2024(24/01/2024)-ൽ രണ്ടാം ദിവസം

ISSK - 2024-ന്റെ രണ്ടാം ദിനം, ഓരോ ഇവന്റുകളിലും പരമാവധി പേർ പങ്കെടുത്ത് വിജയകരമായി നടത്തി. "സ്‌പോർട്‌സ് എക്കണോമി", "സ്‌പോർട്‌സ് ഇൻഡസ്ട്രി", "എഐ ഇൻ സ്‌പോർട്‌സ്, ഇ-സ്പോർട്സ് ആൻഡ് ടെക്‌നോളജി", " തദ്ദേശീയ കായിക വിനോദസഞ്ചാരം", , ഇൻവെസ്റ്റർസ് കോൺക്ലേവ് എന്നിങ്ങനെ വ്യത്യസ്ത വിഷയങ്ങളെക്കുറിച്ചുള്ള സെമിനാർ സെഷനുകളായിരുന്നു പ്രധാന ഹൈലൈറ്റുകൾ. സെഷനുകൾ അവതരിപ്പിച്ചത് വിവിധ മന്ത്രിമാരായ ശ്രീ. കെ.എൻ. ബാലഗോപാൽ (ബഹുമാനപ്പെട്ട ധനകാര്യ മന്ത്രി), ശ്രീ. പി.രാജീവ് (ബഹു. വ്യവസായ വകുപ്പ് മന്ത്രി), ശ്രീ. കെ. രാജൻ (ബഹുമാനപ്പെട്ട റവന്യൂ മന്ത്രി) & ശ്രീ. പി.എ.മുഹമ്മദ് റിയാസ് (ബഹുമാനപ്പെട്ട ടൂറിസം മന്ത്രി) കൂടാതെ ശ്രീ. നവാസ് മീരാൻ (പ്രസിഡന്റ് KFA), ശ്രീ. രാജേഷ് ഖരബന്ദ (സിഇഒ, നിവിയ സ്പോർട്സ്), & ശ്രീ. രാകേഷ് രാജീവ് (സിഇഒ, ഹൈവ് സ്പോർട്സ്). "സ്റ്റാർട്ടപ്പ് ഷോകേസ്", മ്യൂസിക് ബാൻഡ് - ആൽമരം, "സ്‌പോർട്‌സ് ഫിലിം ഫെസ്റ്റിവൽ" എന്നിവ അവതരിപ്പിച്ച മറ്റ് നിരവധി വിനോദ പരിപാടികളും ഇതോടൊപ്പം ഉണ്ടായിരുന്നു.


ISSK, 2024 (23/01/2024)-ൽ ഒന്നാം ദിവസം

ആദ്യ ദിനം : ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഉച്ചകോടി ഔദ്യോഗികമായി ഉദ്ഘാടനം നിർവഹിച്ചു. ബഹുമാനപ്പെട്ട കായിക മന്ത്രി ശ്രീ. വി.അബ്ദുറഹിമാൻ, ബഹുമാനപ്പെട്ട നിയമസഭാ സ്പീക്കർ ശ്രീ. എ.എൻ. ഷംസീർ, സംസ്ഥാനത്തെ മറ്റ് മന്ത്രിമാർ എന്നിവർ സംബന്ധിച്ചു. ഇതിന്റെ ഭാഗമായി മൊത്തം 2000 കോടിയിലധികം രൂപയുടെ പദ്ധതികൾ പ്രഖ്യാപിച്ചു. ഡോ. രാജശ്രീ വാര്യരൂം പ്രകാശ് ഉള്ളിയേരിയും ചേർന്നവതരിപ്പിച്ച മെഗാ കൾച്ചറൽ ഫ്യൂഷനും ചെമ്മീൻ മ്യൂസിക് ബാൻഡും ആദ്യ ദിനത്തെ വർണ്ണാഭമാക്കി.


ഓട്ടോക്രോസ് ചാമ്പ്യൻഷിപ്പ്

ഇൻ്റർനാഷണൽ സ്‌പോർട്‌സ് സമ്മിറ്റ് കേരളയുടെ ഭാഗമായി ഓട്ടോക്രോസ് ചാമ്പ്യൻഷിപ്പ് വിജയകരമായി നടത്തി.കെ വാക്ക് | ഇന്റർനാഷണൽ സ്പോർട്സ് സമ്മിറ്റ് കേരള 2024

ഇന്റർനാഷണൽ സ്‌പോർട്‌സ് സമ്മിറ്റ് കേരള, 2024 ന്റെ ഭാഗമായാണ് ജനുവരി 22 ന് വൈകുന്നേരം 4 മണി മുതൽ 9 മണി വരെ കെ വാക്ക് സംഘടിപ്പിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക്- Contact : 98470 94816, 96338 41578സ്പോർട്സ് ഫിലിം ഫെസ്റ്റിവൽ

ഇന്റർനാഷണൽ സ്‌പോർട്‌സ് സമ്മിറ്റ് കേരളയുടെ ഭാഗമായാണ് സ്‌പോർട്‌സ് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചത്.

ടൂർ ഡി കേരള സൈക്ലോത്തൺ (Jan 11-23)

ആഗോള വ്യാപകമായി നമ്മുടെ കായികമേഖലയിലെ സാദ്ധ്യതകൾ ഉറപ്പിക്കുന്നതിനും കേരളത്തെ സ്പോർട്സ് സൂപ്പർ പവർ ആക്കി മാറ്റുന്നതിനും ഇൻ്റർനാഷണൽ സ്പോർട്സ് സമ്മിറ്റ് ഓഫ് കേരളയുടെ ഭാഗമായി നടത്തുന്ന ടൂർ ഡി കേരള സൈക്ലത്തോൺ.കാസറഗോഡ് മുതൽ തിരുവനന്തപുരം വരെ. നിങ്ങളും പങ്കാളികളാവുക.
കൂടുതൽ വിവരങ്ങൾക്ക്- Contact : 98470 94816, 96338 41578

ബ്രോഷർ : - ഇന്റർനാഷണൽ സ്‌പോർട്‌സ് സമ്മിറ്റ് കേരള – 2024


നമ്മുടെ സംസ്ഥാനത്തിനകത്ത് ഒരു നൂതന കായിക ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നത് ലക്ഷ്യമിട്ട് കായിക യുവജനകാര്യ വകുപ്പ് കേരള അന്താരാഷ്ട്ര കായിക ഉച്ചകോടി സംഘടിപ്പിക്കുന്നു. 2024 ജനുവരി 23 മുതൽ 26 വരെ തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വച്ചാണ് സെമിനാറുകൾ, ഇൻവെസ്റ്റർ, സ്റ്റാർട്ട്അപ് മീറ്റുുകൾ, എക്സ്പോ എന്നിവ അടങ്ങിയ ഉച്ചകോടി സംഘടിപ്പിക്കുന്നത്. സ്‌പോർട്‌സിന്റെയും സമ്പദ്‌വ്യവസ്ഥയുടെയും സംയോജനം ലക്ഷ്യമാക്കിയുളള ഈ ഉച്ചകോടിയിൽ ലോകമെമ്പാടുമുള്ള കായിക രംഗത്തെ പ്രമുഖർ, വ്യവസായ പ്രമുഖർ, സംരംഭകർ, കായിക പ്രേമികൾ എന്നിവർ പങ്കെടുക്കും.


വെബ്‍സൈറ്റ് :- ഇന്റർനാഷണൽ സ്‌പോർട്‌സ് സമ്മിറ്റ് കേരള – 2024

8/12/23-ന് പത്രസമ്മേളനം
GET IN TOUCH