Kick Drugs Campaign

കേരളത്തിലെ യുവജനങ്ങളിലും കുട്ടികളിലും ലഹരിപദാർഥങ്ങളുടെ ഉപയോഗം വർധിക്കുകയും അതിന്‍റെ വിൽപനയ്ക്കും വിതരണത്തിനും പുതിയ മാർഗങ്ങൾ രൂപപ്പെടുകയും ചെയ്യുന്ന അതീവഗുരുതരമായ സാമൂഹികപ്രശ്നത്തെ നാടിനെയാകെ അണിനിരത്തി നേരിടേണ്ടതിന്‍റെ ആവശ്യകത കണക്കിലെടുത്ത് സർക്കാർ നടപ്പിലാക്കുന്ന പരിപാടിയാണ് ലഹരിവിമുക്ത കേരളം. സംസ്ഥാനസർക്കാർ സംഘടിപ്പിച്ച ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ എന്ന പരിപാടിയിൽ സ്കൂൾ കുട്ടികളിൽ വ്യാപിച്ചുവരുന്ന അക്രമവാസനയും ലഹരിയുടെ ഉപയോഗവും കുറയ്ക്കുന്നതിനായി സമഗ്രമായ ആരോഗ്യകായികവിദ്യാഭ്യാസ പരിപാടി സ്കൂളുകളിൽ നടപ്പിലാക്കണമെന്നും ഇതിന്‍റെ ഭാഗമായി കായികപ്രവർത്തനങ്ങൾ സ്പോർട്സിനോടൊപ്പം ചേർന്ന് നടപ്പിലാക്കുന്നതിനും തീരുമാനിക്കുകയുണ്ടായി. വിവിധവകുപ്പുകളുടെ ഏകോപനത്തോടെ ആരോഗ്യമുള്ള ഒരു ഭാവിതലമുറയെ ലക്ഷ്യമിട്ടുകൊണ്ട് സർക്കാർ നടപ്പിലാക്കുന്ന ഈ പരിപാടികളിൽ കായികവകുപ്പും അണിചേരുന്നു. ലഹരിയിലേക്ക് ഒഴുകിത്തീരാനുള്ളതല്ല പുതുതലമുറയെന്ന നിശ്ചയദാർഢ്യത്തോടെ യുവതലമുറയെ കായികമേഖലയിലേക്ക് ആകർഷിച്ച് ലഹരി മരുന്ന് ഉപയോഗത്തിൽ നിന്നും അകറ്റി നിർത്തുക എന്ന മഹത്തായ ലക്ഷ്യത്തോടെ “Kick Drugs-Roadshow and Statewide Campaign” എന്ന പേരിൽ ഒരു പരിപാടി നടപ്പിലാക്കുവാൻ കായികവകുപ്പ് ഉദ്ദേശിക്കുന്നു. പരിപാടിയിൽ പ്രധാനമായും ഉൾപ്പെടുത്തിയിരിക്കുന്നത് ചുവടെ ചേർക്കുന്നവയാണ്.

  1. റോഡ് ഷോകൾ
  2. ദീപശീഖാപ്രയാണം
  3. മാരത്തണുകൾ
  4. ലഹരി വിരുദ്ധ ക്യാമ്പയിനുകൾ
  5. ലഹരി വിരുദ്ധ സന്ദേശ യാത്ര
  6. വിവിധകായിക ഇനങ്ങളുടെ പ്രദർശനം
  7. സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്യുക
  8. കായിക അസോസിയേഷനുകളുമായും കായികമേഖലയിലെ പ്രമുഖരുമായും ചർച്ചകൾ നടത്തുക
  9. പഞ്ചായത്ത് സ്പോർട്സ് കൗൺസിലുകളുടെ പ്രവർത്തനം വിപുലപ്പെടുത്തുക

Visit Kerala Kayika Kshamatha Mission website for more details on Kick Drugs Campaign : Kick Drugs Campaign Website


Marathon Registration Website

ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കളിക്കളങ്ങൾ സജീവമാക്കുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്‍റെ ഭാഗമായി മെയ് 5ന് കാസർഗോഡ് നിന്നും ആരംഭിക്കുന്ന യാത്ര ബഹു. കായിക മന്ത്രിയുടെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും പര്യടനം നടത്തുകയും മെയ്-22ന് എറണാകുളം ജില്ലയിൽ സമാപിക്കുന്നതുമാണ്. ഓരോ ജില്ലയിലും മൂന്ന് സ്ഥലങ്ങളിൽ വച്ച് ബഹു.കായികവകുപ്പ് മന്ത്രി കായികമേഖലയിലെ പ്രമുഖരുമായി ചർച്ചകൾ നടത്തുന്നതുമാണ്. കായിക മേഖലയിൽ പ്രവർത്തിക്കുന്ന അസോസിയേഷൻ ഭാരവാഹികളുമായി വിവിധ അസോസിയേഷനുകളുടെ പ്രവർത്തനം ഓരോ ജില്ലയിലും വിപുലപ്പെടുത്തുന്നത് സംബന്ധിച്ചും സമൂഹത്തിന്‍റെ എല്ലാ തലത്തിലും പ്രവൃത്തനം വ്യാപിപ്പിക്കുന്നതിനും സംസ്ഥാനത്തെ കായികമേഖലയുടെ വികസനത്തിനായി ഭാവിയിൽ നടപ്പിലാക്കേണ്ട പദ്ധതികൾ സംബന്ധിച്ചും ചർച്ചകൾ നടത്തുന്നതുമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഓരോ പഞ്ചായത്തിലും കാടു പിടിച്ചും ഉപയോഗയോഗ്യമല്ലാതെയും കിടക്കുന്ന ഒരു കളിസ്ഥലമെങ്കിലും പുനരുജ്ജീവിപ്പിക്കുക വഴി 1000 കളിസ്ഥലങ്ങൾ കളിക്കുവാൻ യോഗ്യമാക്കുന്നതിനും സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്യുന്നതിനും ഉദ്ദേശിക്കുന്നു.


GET IN TOUCH