1.) 2023-ൽ തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ നടന്ന 38-ാമത് ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ജി വി രാജ സ്‌പോർട്‌സ് സ്‌കൂളിലെ അനുരാഗ് സി വി അണ്ടർ 20 പുരുഷന്മാരുടെ 100 മീറ്ററിൽ മീറ്റ് റെക്കോർഡ് ടൈമിംഗിൽ 10.50 സെക്കൻഡിൽ സ്വർണം നേടി.
1.) ഗോവയിൽ നടന്ന 37-ാമത് ദേശീയ ഗെയിംസിൽ ഫെൻസിംഗിൽ എസ്.സൗമ്യ വെള്ളി മെഡൽ നേടി.
2.) ഗോവയിൽ നടന്ന 37-ാമത് ദേശീയ ഗെയിംസിൽ ബീച്ച് സോക്കറിൽ കേരള ടീം സ്വർണം ഉറപ്പിച്ചു
3.) ഗോവയിൽ നടന്ന 37-ാമത് ദേശീയ ഗെയിംസിൽ ജിംനാസ്റ്റിക്സിൽ അൻവിത സച്ചിൻ വെങ്കലം നേടി.
1.) സെപ്തംബർ 11 മുതൽ 13 വരെ കൊല്ലത്ത് നടന്ന കേരള സ്റ്റേറ്റ് സ്‌കൂൾ ജവഹർലാൽ നെഹ്‌റു ഹോക്കി ചാമ്പ്യൻഷിപ്പിൽ പരിശീലകരായ ഷിജിത്ത്, സൈറ ബാനു എന്നിവരുടെ കീഴിൽ പരിശീലനം നടത്തുന്ന ജി.വി.രാജ സ്‌പോർട്‌സ് സ്‌കൂളിലെ ഗേൾസ് ഹോക്കി ടീമിനു അണ്ടർ 17 പെൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി. ഫൈനലിൽ കൊല്ലം സായിക്കെതിരെ 4-0 ജയവും സെമിയിൽ, തൃശൂരിനെതിരെ 8-0 ന് വിജയിച്ചു. മികച്ച ടീമായി തിരഞ്ഞെടുക്കപ്പെട്ട ഇവർ ഡൽഹിയിൽ നടക്കുന്ന ജൂനിയർ ഹോക്കി ദേശീയ ചാമ്പ്യൻഷിപ്പിൽ അണ്ടർ 17 പെൺകുട്ടികളുടെ വിഭാഗത്തിൽ കേരളത്തെ പ്രതിനിധീകരിക്കും.
2.) 2023 നവംബർ 7 മുതൽ 10 വരെ GVHSS കണ്ണൂരിൽ നടന്ന കേരള സംസ്ഥാന സ്കൂൾ അണ്ടർ 17 & 19 പെൺകുട്ടികൾ / ആൺകുട്ടികൾ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ GV രാജ സ്പോർട്സ് സ്കൂൾ ബോക്സിംഗ് ടീം 20 സ്വർണ്ണവും 3 വെള്ളിയും 3 വെങ്കലവും നേടി ഓവറോൾ ചാമ്പ്യന്മാരായി.
3.) സെപ്റ്റംബർ 11 മുതൽ 13 വരെ കൊല്ലത്ത് നടന്ന കേരള സ്റ്റേറ്റ് സ്‌കൂൾ ജവഹർലാൽ നെഹ്‌റു ഹോക്കി ചാമ്പ്യൻഷിപ്പിൽ അണ്ടർ 17 ആൺകുട്ടികളുടെ വിഭാഗത്തിൽ ജി വി രാജ സ്‌പോർട്‌സ് സ്‌കൂളിലെ ആൺകുട്ടികളുടെ ഹോക്കി ടീമിനു മൂന്നാം സ്ഥാനം നേടി.
4.) 2023 സെപ്റ്റംബർ 4, 5 തീയതികളിൽ തിരുവനന്തപുരത്തെ ചാക്കയിലെ വൈഎംഎയിൽ നടന്ന കേരള സംസ്ഥാന സബ് ജൂനിയർ ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ ജി വി രാജ സ്‌പോർട്‌സ് സ്‌കൂളിലെ പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും ടീമിനു 9 സ്വർണവും 2 വെള്ളിയും 2 വെങ്കലവും നേടി. ടൂർണമെന്റിലെ മികച്ച ബോക്സറായി തനിയാ ബിജുവും, സയന്റിഫിക് ബോക്സറായി കൃഷ്ണ എസ് ന് തിരഞ്ഞെടുക്കപ്പെട്ടു.
5.) അടുത്തിടെ സമാപിച്ച ജില്ലാ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്-2023ൽ മൊത്തം 570 പോയിന്റോടെ ജി.വി.രാജ സ്പോർട്സ് സ്‌കൂൾ ചാമ്പ്യന്മാരായി.
6.)കോഴിക്കോട്: കേരള സംസ്ഥാന ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ 13 സ്വർണവും ഏഴ് വെള്ളിയും 10 വെങ്കലവും നേടിയ ജിവി രാജ അത്‌ലറ്റിക്‌സ് ടീം..
1.) കണ്ണൂരിൽ നടന്ന കേരള സംസ്ഥാന സ്കൂൾ ചാമ്പ്യൻഷിപ്പിൽ അൻസ അമ്രീന് വെള്ളി മെഡൽ.
2.)കണ്ണൂരിൽ നടന്ന കേരള സംസ്ഥാന സ്കൂൾ ചാമ്പ്യൻഷിപ്പിൽ ഹൃത്വിക് ഘോഷിന് വെങ്കലം 🥉